എ.എസ്.എൻ നമ്പീശൻ പുരസ്കാരം പ്രൊഫ.എം.കെ സാനുവിന്
Friday 06 January 2023 12:40 AM IST
തൃശൂർ: വാദ്യകലാ സൈദ്ധാന്തികനും മുൻ എം.എൽ.എയുമായ എ.എസ്.എൻ നമ്പീശന്റെ സ്മരണയ്ക്കുള്ള പുരസ്‌കാരം പ്രൊഫ.എം.കെ സാനുവിന് സമ്മാനിക്കും. 22,222 രൂപയുടേതാണ് വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റ് നൽകുന്ന പുരസ്‌കാരം. ജനുവരി ഒമ്പതിന് എറണാകുളത്തുള്ള വസതിയിലെത്തി മന്ത്രി പി.രാജീവ് പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.