പാറമേക്കാവ് വേല: വെടിക്കെട്ടിന് അനുമതി
Friday 06 January 2023 12:45 AM IST
തൃശൂർ: പാറമേക്കാവ് വേല ആഘോഷത്തോടനുബന്ധിച്ച് 7ന് വെളുപ്പിന് 12.30നും 2.30നും ഇടയിൽ വെടിക്കെട്ടിന് അനുമതിയായി. മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള പരമാവധി 1000 കി.ഗ്രാം വെടിക്കെട്ട് സാമഗ്രികൾ ഉപയോഗിക്കാം. പെസോ അംഗീകൃത വെടക്കോപ്പുകൾ മാത്രമേ ഉപയോഗിക്കാവൂ. അമിട്ട്, ഗുണ്ട്, കുഴിമിന്നൽ എന്നിവയ്ക്ക് പെസോയുടെ അംഗീകാരം ഇല്ലാത്തതിനാൽ ഇവ ഉപയോഗിക്കുന്നതിന് അനുമതിയില്ല.