സത്യ നദെല്ല പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ മൈക്രോസോഫ്റ്റ് ചെയർമാനും സി.ഇ.ഒയുമായ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റൽ ഇന്ത്യ ആകാനുള്ള രാജ്യത്തിന്റെ ശ്രമത്തിന് കമ്പനിയുടെ പിന്തുണ സത്യ നദെല്ല വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ചയെ ഉൾക്കാഴ്ചയുള്ളത് എന്നു വിശേഷിപ്പിച്ച നദെല്ല ഡിജിറ്റൽ പരിവർത്തനത്തിലൂടെയുള്ള സുസ്ഥിരമായ സാമ്പത്തിക വളർച്ചയിൽ സർക്കാർ നടത്തുന്ന ശ്രദ്ധയെ പ്രശംസിക്കുകയും ചെയ്തു. ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനും ലോകത്തിന് വെളിച്ചമാകാനും ഇന്ത്യയെ സഹായിക്കാൻ തങ്ങൾ കാത്തിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. നദെല്ല ബുധനാഴ്ച വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സന്ദർശന വേളയിൽ ഉപഭോക്താക്കൾ, സ്റ്രാർട്ട് അപ്പുകൾ, ഡവലപ്പർമാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുമായി സംവദിക്കും.