ഹരിതകർമ്മസേനയ്ക്ക് യൂസർഫീ നൽകേണ്ടത് നിയമപരമായ ബാദ്ധ്യത
Friday 06 January 2023 12:50 AM IST
തൃശൂർ : ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ നൽകേണ്ടതില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴിയും പത്രമാദ്ധ്യമങ്ങൾ വഴിയും നടക്കുന്ന പ്രചരണങ്ങൾ ശരിയല്ലെന്ന് അധികൃതർ. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മസേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും യൂസർഫീ ഈടാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ട്.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ട പ്രകാരം തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിക്കുന്ന ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസർഫീ വീടുകളും സ്ഥാപനങ്ങളും നൽകാൻ ബാദ്ധ്യസ്ഥരാണ്. ഈ ചട്ടപ്രകാരമുള്ള ബൈലോ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.