രണ്ട് ഡി.സി.സി സെക്രട്ടറിമാർക്ക് സസ്പെൻഷൻ
Friday 06 January 2023 1:33 AM IST
തൃശൂർ : നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃയോഗം നടന്നുകൊണ്ടിരിക്കുമ്പോൾ യോഗം അലങ്കോലപ്പെടുത്തുകയും സംഘർഷാവസ്ഥ ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ ഡി.സി.സി സെക്രട്ടറി എം.എൽ.ബേബിയെയും സംഘർഷാവസ്ഥ ഒഴിവാക്കാൻ ശ്രമിക്കാതിരുന്ന ഡി.സി.സി സെക്രട്ടറി ടി.എം രാജീവിനെയും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു. ഇത്തരം പ്രവൃത്തികൾ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതും തികഞ്ഞ അച്ചടക്കലംഘനവുമാണെന്ന് ജോസ് വള്ളൂർ പറഞ്ഞു.