ബന്ധുവിന് അധിക്ഷേപകരമായ സന്ദേശങ്ങളയച്ചു: യുവാവിന് 250,000 ദിർഹം പിഴ
Friday 06 January 2023 6:39 AM IST
ദുബായ് : യു.എ.ഇയിൽ സോഷ്യൽ മീഡിയയിലൂടെ ബന്ധുവിന് അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചതിന് അൽ എയ്‌ൻ സ്വദേശിയായ യുവാവിന് 250,000 ദിർഹം പിഴ ചുമത്താനും യു.എ.ഇയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവ്. ഇരുവരും തമ്മിലെ കുടുംബ തർക്കമാണ് മോശം സന്ദേശമയക്കാൻ ഇയാളെ പ്രേരിപ്പിച്ചത്. പ്രതി കുറ്റക്കാരനാണെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ച അടിസ്ഥാനത്തിലാണ് കോടതിയുടെ വിധി.