ഇന്ത്യൻ കബഡി പരിശീലകൻ ഫിലിപ്പീൻസിൽ വെടിയേറ്റ് മരിച്ചു

Friday 06 January 2023 6:40 AM IST

മനില : പഞ്ചാബിലെ മോഗ സ്വദേശിയായ കബഡി പരിശീലകൻ ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ വെടിയേറ്റ് മരിച്ചു. ഗുർപ്രീത് സിംഗ് ഗിൻഡ്രു ( 43 ) ആണ് കൊല്ലപ്പെട്ടത്. നാല് വർഷം മുമ്പാണ് ഇയാൾ ഫിലിപ്പീൻസിലെത്തിയത്. കബഡി പരിശീലനത്തിനൊപ്പം ഇവിടെ ഒരു ബിസിനസും ഇയാൾ നടത്തിയിരുന്നു. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഗുർപ്രീതിനെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അജ്ഞാതർ ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് വെടിയേറ്റത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.