കൗൺസിലറെ ആക്ഷേപിച്ചിട്ടില്ല.
Saturday 07 January 2023 1:17 AM IST
പാലാ . പാലാ നഗരസഭയിലെ സി പി ഐ കൗൺസിലർ സന്ധ്യാ വിനുകുമാറിനെ ആക്ഷേപിക്കുന്ന രീതിയിൽ താൻ പ്രത്യേകിച്ചെന്തെങ്കിലും പറഞ്ഞതായി ഓർമ്മിക്കുന്നില്ലെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ തീരുമാനിച്ചിരിക്കുന്നത് ഇടതുമുന്നണി നേതൃത്വമാണ്. തനിക്ക് അതിൽ യാതൊരു റോളുമില്ല. സഹകൗൺസിലർ എന്ന നിലയിൽ സന്ധ്യയുമായി നല്ല സൗഹൃദത്തിലാണുള്ളത്. കൗൺസിലർമാർ കൂട്ടായി ഇരിക്കുമ്പോൾ തമാശയായി അങ്ങോട്ടും ഇങ്ങോട്ടും പല കാര്യങ്ങൾ സംസാരിക്കാറുണ്ട്. അതൊന്നും വ്യക്തിപരമായിട്ടല്ല. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം സിറ്റിംഗ് ഫീസിനേക്കാൾ കൂടുതൽ ഒരു അംഗീകാരം എന്ന നിലയിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.