പെൻഡുലം ട്രെയ്ലർ
വിജയ് ബാബു, ഇന്ദ്രൻസ്, അനു മോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിൻ എസ്. ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പെൻഡുലം എന്ന ചിത്രത്തിന്റെ ട്രെയ്്ലർ റിലീസ് ചെയ്തു. സുനിൽ സുഖദ, ഷോബി തിലകൻ, ദേവകി രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ലൈറ്റ് ഓൺ സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിൽ ഡാനിഷ് കെ. എ, ലിഷ ജോസഫ് , ബിനോജ് വില്ല്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ ദാമോദരൻ നിർവഹിക്കുന്നു. സംഗീതം ജീൻ, എഡിറ്റർ-സൂരജ് ഇ .എസ്, പ്രൊഡക്ഷൻകൺട്രോളർ ജോബ് ജോർജ് ,പി .ആർ. ഒ എ .എസ് ദിനേശ്.