തിമിംഗലവേട്ടയിൽ അനൂപിന് നായിക ആത്മീയ

Saturday 07 January 2023 12:40 AM IST

അനൂപ് മേനോനെ നായകനാക്കി രാ​കേ​ഷ് ​ഗോ​പ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന ​തി​മിം​ഗലവേട്ട ​എ​ന്ന​ ​ചി​ത്ര​ത്തിൽ ആത്മീയ രാജൻ നായിക. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമാണ്. ജോസഫിലൂ

ടെ ശ്രദ്ധേയയായ ആത്മീയ ജോൺ ലൂഥറിൽ ജയസൂര്യയുടെ നായികയായി അഭിനയിച്ചിരുന്നു.ഉണ്ണിമുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷം ആണ് ആത്മീയയുടേതായി അവസാനം റീലീസ് ചെയ്ത ചിത്രം. അതേസമയം തിമിംഗലവേട്ടയിൽ

അഡ്വ.ജയരാമാൻ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ബൈ​ജു​ ​സ​ന്തോ​ഷ്,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി​ ​, ജ​ഗ​ദീ​ഷ്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു,​ ​കോ​ട്ട​യം​ ​ര​മേ​ശ്,​ ​ന​ന്ദു,​ ​കു​ഞ്ഞി​കൃ​ഷ്ണ​ ​ൻ​ ​മാ​ഷ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ പ്ര​ദീ​പ് ​നാ​യ​ർ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​വി.​എം.​ആ​ർ.​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ജി​മോ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​