ചാർജിംഗ് മെഷീൻ സ്ഥാപിക്കാം.
Saturday 07 January 2023 12:41 AM IST
കോട്ടയം . ഹോട്ടൽ, മാൾ, ആശുപത്രി, സ്വകാര്യസ്ഥാപനം റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ ഫാസ്റ്റ് ഇലക്ട്രിക് ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കാൻ ചാർജിംഗ് മെഷീനുകൾക്ക് 25 ശതമാനം അനെർട്ട് സബ്‌സിഡി നൽകുന്നു. ഇതോടൊപ്പം സ്ഥാപിക്കുന്ന സൗരോർജ നിലയങ്ങൾക്ക് കിലോവാട്ടിന് 20000 രൂപ നിരക്കിലും സബ്‌സിഡി നൽകും. സ്വകാര്യ സംരംഭകർക്ക് പുറമെ കോഓപ്പറേറ്റീവ് ചാരിറ്റബിൾ സൊസൈറ്റികൾ സ്ഥാപിക്കുന്ന മെഷീനുകൾക്കും സബ്‌സിഡി ലഭിക്കും. 5 കിലോവാട്ട് മുതൽ 50 കിലോവാട്ട് വരെ സൗരോർജ നിലയം സ്ഥാപിക്കാം. പരമാവധി 10 ലക്ഷം രൂപവരെയാണ് സൗരോർജനിലയത്തിന് സബ്‌സിഡി. ഫോൺ. 91 88 11 94 05, 04 81 25 75 00 7.