സേഫ് പദ്ധതിക്ക് തുടക്കമായി.
Saturday 07 January 2023 12:42 AM IST
ചങ്ങനാശേരി . മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പ്, ഭവന പൂർത്തീകരണത്തിനുള്ള സേഫ് പദ്ധതിയ്ക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഗുണഭോക്തൃ സംഗമം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ രാജു ഉദ്ഘടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനു ജോബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്തുക്കുട്ടി പ്ലാത്തനം, പട്ടികജാതി വികസന ഓഫീസർ എൻ എം പ്രേംകുമാർ, എസ് സി പ്രൊമോട്ടർ അജിത്ത് രാജ് എന്നിവർ പങ്കെടുത്തു. മേൽക്കൂര പൂർത്തികരണം, ടോയ്‌ലെറ്റ് നിർമാണം, ഭിത്തിതേപ്പ്, തറയിടൽ, ജനൽവാതിലുകൾ സ്ഥാപിക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കായി 2 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്.