പങ്കാളി വേണമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് വിദ്യ ബാലൻ

Saturday 07 January 2023 12:44 AM IST

ജീവിതത്തിൽ തനിക്ക് ഒരു പങ്കാളി വേണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് ബോളിവുഡ് താരം വിദ്യ ബാലൻ. വിവാഹം ജീവിതത്തിൽ അത്യാവശ്യമാണെന്ന് മാതാപിതാക്കൾ കരുതിയപ്പോഴും തനിക്ക് ചേരുന്ന ഒരാളെ കണ്ടാൽ മാത്രമേ വിവാഹം ചെയ്യുവെന്ന് ഉറപ്പിച്ചിരുന്നു.

അങ്ങനെയൊരാളെ താൻ കണ്ടത് സിദ്ധാർത്ഥിലായിരുന്നു. വളരെ കാഷ്യലായിട്ടാണ് ഞാൻ സിദ്ധാർത്ഥിനെ പരിചയപ്പെട്ടതെങ്കിലും കൂടുതൽ അടുത്തപ്പോൾ വിവാഹം കഴിച്ചാലോ എന്ന ചിന്ത ഞങ്ങൾ രണ്ടുപേർക്കും ഉണ്ടായി. അപ്പോഴാണ് വിവാഹം എന്ന തീരുമാനത്തിൽ എത്തിയത്. മുൻപ് തനിക്ക് പ്രണയമുണ്ടായിരുന്നു. എന്നാൽ അന്നൊന്നും വിവാഹം കഴിക്കണമെന്ന ചിന്ത ഉണ്ടായിട്ടില്ല.

വിവാഹം കഴിക്കേണ്ട എന്നു തീരുമാനിച്ചിരുന്ന താനാണ് ഇപ്പോൾ സിദ്ധാർത്ഥിനൊപ്പം സന്തോഷവതിയായി കഴിയുന്നതെന്ന് വിദ്യ ബാലൻ പറഞ്ഞു.