ഫാഷൻ മീറ്റ്‌സ് കൾച്ചർ.

Saturday 07 January 2023 12:45 AM IST

ചങ്ങനാശേരി . അസംപ്ഷൻ ഓട്ടോണമസ് കോളേജിൽ ഫാഷൻ ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫാഷൻ മീറ്റ്‌സ് കൾച്ചർ സിനിമ കോസ്റ്റ്യും ഡിസൈനർ ദിവ്യ ജോർജ് ഉദ്ഘാടനം ചെയ്തു. അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽ അനിത ജോസ് അദ്ധ്യക്ഷത വഹിച്ചു. ഫാഷൻ ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റ് മേധാവി ലിസ് തങ്കം മാത്യു സ്വാഗതം പറഞ്ഞു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ഫാഷൻ ഷോ പൂർവവിദ്യാർത്ഥികളുടെ ഓർമ്മപുതുക്കലുകൾക്കുള്ള വേദിയായി. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ പരമ്പരാഗത കലാ സാംസ്‌കാരിക പൈതൃകങ്ങളെ ആസ്പദമാക്കി വിദ്യാർത്ഥിനികൾ രൂപകല്പന ചെയ്ത ഇരുപത്തെട്ടോളം വസ്ത്രവിധാനങ്ങളാണ് വേദിയിൽ അണിനിരന്നത്.