മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം 19ന് തിയേറ്രറിൽ

Saturday 07 January 2023 12:50 AM IST

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം 19ന് തിയേറ്ററുകളിൽ . ഐ. എഫ്. എഫ്.കെയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കര ചിത്രമായി മാറിയിരുന്നു. രമ്യ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. ലിജോയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് . ഹരീഷാണ്. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു, എഡിറ്റിംഗ് ദീപു എസ്. ജോസഫ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം കൂടിയാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം . പി .ആർ. ഒ : പ്രതീഷ് ശേഖർ.