അനക്ക്​ എന്തിന്റെ കേടാ ​ പൂർത്തിയായി

Saturday 07 January 2023 12:51 AM IST

ബി.എം.സി ഫിലിംസിന്റെ ബാനറിൽ ഫ്രാൻസിസ്​ കൈതാരത്ത്​ നിർമ്മിച്ച്​ മാദ്ധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന അനക്ക്​ എന്തിന്റെ കേടാ​ കോഴിക്കോട്​ ചീത്രീകരണം പൂർത്തിയായി. ഒരു സീൻ പോലും സെറ്റിടാതെ യഥാർത്ഥ അന്തരീക്ഷത്തിൽ സമ്പൂർണമായി ചിത്രീകരിച്ച ആദ്യ ചിത്രമാണ്. 50ലേറെ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. നാല് ഗാനങ്ങളുണ്ട്. അഖിൽ പ്രഭാകർ, സ്നേഹ അജിത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദു പണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ്​ കുറുപ്പ്​, അച്ചു സുഗന്ധ്​, അനീഷ്​ ഭരതന്നൂർ, ​തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാം അതിഥി വേഷത്തിൽ എത്തുന്നു​. അന്തരിച്ച പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം. സംഗീതം: രമേശ് നാരായൺ, നഫ്​ല സജീദ്​-യാസിർ അഷറഫ്​. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. എഡിറ്റർ: നൗഫൽ അബ്ദുല്ല. പ്രൊഡക്ഷൻ കൺട്രോളർ: സുനീഷ് വൈക്കം. പി.ആർ.ഒ: എ.എസ്. ദിനേശ്.