ജാൻവിയുടെ പ്രണയിതാവ് ശിഖർ

Saturday 07 January 2023 12:53 AM IST

ബോളിവുഡ് താരസുന്ദരി ജാൻവി കപൂറിന്റെ പ്രണയം സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നു. റിയ കപൂർ സംഘടിപ്പിച്ച ഭക്ഷണവിരുന്നിന് പ്രണയിതാവ് ശിഖർ പഹാരിയ്ക്കൊപ്പം താരം എത്തിയതിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മാദ്ധ്യമങ്ങൾ ചിത്രം പകർത്തുമ്പോൾ മുഖം മറയ്ക്കാനൊരുങ്ങുന്ന ജാൻവിയെ കാണാം. ജാൻവിയുടെ ആരാധകർ ഹൃദയത്തിന്റെ ആകൃതിയിലെ ഇമോജികൾ വീഡിയോയ്ക്ക് താഴെ കുറിച്ചപ്പോൾ അവർക്ക് സ്വകാര്യത നൽകൂ എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്. അനിൽ കപൂറിന്റെ 66-ാം പിറന്നാൾ ആഘോഷത്തിൽ ശിഖർ പങ്കെടുത്തിരുന്നു. ബോണി കപൂറിനും ജാൻവിയ്ക്കും ഒപ്പം ചിത്രങ്ങളും ആഘോഷത്തിനിടെ ശിഖർ പകർത്തി. ജാൻവിക്ക് ഒപ്പമാണ് ശിഖർ അന്ന് പാർട്ടി കഴിഞ്ഞു മടങ്ങിയത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽകുമാർ ഷിൻഡെയുടെ കൊച്ചുമകനാണ് ശിഖർ. അതേസമയം ബോളിവുഡിൽ ഇപ്പോൾ പ്രണയകാലമാണ്. സിദ്ധാർത്ഥ മൽഹോത്ര - കിയാര, തമന്ന - വിജയ് വർമ്മ എന്നിവർ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുകയാണ്.