രജനിയുടെ ജയിലറിൽ അതിഥി വേഷത്തിൽ മോഹൻലാൽ

Saturday 07 January 2023 1:55 AM IST

ചിത്രീകരണം നാളെയും മറ്റന്നാളും ചെന്നൈയിൽ

ര​ജ​നി​കാ​ന്തി​നെ​ ​നാ​യ​ക​നാ​ക്കി​ ​നെ​ൽ​സ​ൻ​ ​ദി​ലീ​പ് ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജ​യി​ല​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ .​ ​നാ​ളെ​യും​ ​മ​റ്റ​ന്നാ​ളും​ ​ചെ​ന്നൈ​യി​ൽ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​രം​ഗ​ങ്ങ​ൾ​ ​ചി​ത്രീ​ക​രി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​ര​ജ​നി​കാ​ന്തും​ ​മോ​ഹ​ൻ​ലാ​ലും​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​മി​ക്കു​ന്ന​ത്.​സ്‌​റ്റൈ​ൽ​ ​മ​ന്ന​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ഇ​രു​വ​രു​ടെ​യും​ ​ആ​രാ​ധ​ക​ർ.​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശ്ശേ​രി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​മ​ലൈ​ക്കോ​ട്ടൈ​ ​വാ​ലി​ബ​നി​ൽ​ ​ക​മ​ൽ​ഹാ​സ​ൻ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​ക​ന്ന​ട​ ​സൂ​പ്പ​ർ​സ്റ്റാ​ർ​ ​ശി​വ​രാ​ജ് ​‌​കു​മാ​റും​ ​ജ​യി​ല​റി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​ത​മ​ന്ന​ ​ഭാ​ട്ടി​യ​ ​ആ​ണ് ​ചി​ത്ര​ത്തി​ൽ​ ​നാ​യി​ക.​ ​ര​മ്യ​ ​കൃ​ഷ്ണ​ൻ,​ ​വി​നാ​യ​ക​ൻ,​ ​യോ​ഗി​ ​ബാ​ബു​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​നെ​ൽ​സ​ൻ​ ​ദി​ലീ​പ്ക​‌ു​മാ​ർ​ ​ത​ന്നെ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും.​ ​വി​ജ​യ് ​കാ​ർ​ത്തി​ക് ​ക​ണ്ണ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​അ​നി​രു​ദ്ധ് ​രവിച​ന്ദ​ർ​ ​സം​ഗീ​തം​ ​പ​ക​രു​ന്നു.​ ​സ്റ്റ​ൻ ​ശി​വ​ ​ആ​ണ് ​ആ​ക്‌​ഷ​ൻ​ ​കൊ​റി​യോ​ഗ്രഫ​ർ.​ ​സ​ൺ​ ​പി​ക്‌​ചേ​ഴ്സി​ന്റെ ​ ​ബാ​ന​റി​ൽ​ ​ക​ലാ​നി​ധി​ ​മാ​ര​നാ​ണ് ​ജ​യി​ല​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​അ​തേ​സ​മ​യം​ ​മ​ലൈ​ക്കോ​ട്ടൈ​ ​വാ​ലി​ബ​ൻ​ ​വ​ൻ​താ​ര​നി​ര​യി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ സോ​ണാ​ലി​ ​കു​ൽ​ക​ർ​ണി,​ ​രാ​ധി​ക​ ​ആ​പ്തെ​ ​എ​ന്നി​വ​രാ​ണ് ​സ്ത്രീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​മ​ലൈ​ക്കോ​ട്ടൈ​ ​വാ​ലി​ബ​ൻ​ ​പൂ​ർ​ത്തി​യാ​യ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​ബ​റോ​സി​ന്റെ​ ​റി​ലീ​സ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​മു​ഴു​കും.​ ​ടി​നു​ ​പാ​പ്പ​ച്ച​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​ഈ​ ​വ​ർ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.