സർവോദയ വിദ്യാലയ സുവർണ ജൂബിലി
Saturday 07 January 2023 1:55 AM IST
തിരുവനന്തപുരം:നാലാഞ്ചിറ സർവോദയ വിദ്യാലയത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം 10ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജയിംസ് ടി.ജോസഫ്,ബർസാർ ഫാദർ കോശി ചിറക്കരക്കോട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.സ്‌കൂളിന്റെ സുവർണ ജൂബിലി സുവനീർ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പ്രകാശനം ചെയ്യും.ഇതോടനുബന്ധിച്ചു നിർമ്മിച്ച ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ നിർവഹിക്കും.തിരുവനന്തപുരം ആർച്ച് ബിഷപ്പായിരുന്ന ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ ദീർഘവീക്ഷണത്തിന്റെ സാക്ഷാത്കാരമാണ് 1973 ജനുവരി മൂന്നിന് സ്ഥാപിതമായ സർവോദയ വിദ്യാലയം.