ഹോട്ടൽ വ്യാപാര മേഖലയെ തകർക്കരുത് : സി.ബിജുലാൽ

Friday 06 January 2023 8:31 PM IST

തൃശൂർ : അശ്രദ്ധമായി ഭക്ഷണം വിളമ്പുന്ന ഹോട്ടലുടമകളും, ഹോട്ടലുകളെല്ലാം മോശമാണെന്ന രീതിയിൽ പ്രചരണം നടത്തുന്ന ഉദ്യോഗസ്ഥരും ഹോട്ടൽ വ്യാപാര മേഖലയെ തകർക്കുന്നതിൽ തുല്യ പങ്കാണ് വഹിക്കുന്നതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.ബിജു ലാൽ. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സംഘടനയുടെ ഭാഗത്ത് നിന്നും യാതൊരു സഹായവും നൽകില്ല. പ്രതികാര ബുദ്ധിയോടെ ചില സ്ഥാപനങ്ങളിൽ നടത്തുന്ന റെയ്ഡുകൾ അംഗീകരിക്കാനാവില്ലെന്നും സി.ബിജുലാൽ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.