കലാപ്രദർശനം ‘ചതുരം’

Friday 06 January 2023 8:38 PM IST

തൃശൂർ: ചേതന കോളജ് ഒഫ് മീഡിയ ആൻഡ് പെർഫോമിംഗ് ആർട്‌സ് ചിയ്യാരം കാമ്പസിൽ സംഘടിപ്പിക്കുന്ന വാർഷിക കലാപ്രദർശനം 'ചതുരം' തിങ്കളാഴ്ച രാവിലെ 10ന് ലളിതകല അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും. പ്രദർശനം 14 വരെ തുടരുമെന്ന് പ്രിൻസിപ്പൽ ഫാ.ബെന്നി ബെനഡിക്ടും സ്റ്റാഫ് കോർഡിനേറ്റർ കെ.എം.ആതിരയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമ്പ്രദായിക ചിത്രശിൽപ കലാരൂപങ്ങൾക്ക് വീഡിയോ ഇൻസ്റ്റലേഷൻ, ഡിജിറ്റൽ പെയിന്റിംഗ്, ആനിമേറ്റഡ് ആർട്ട്, ഓഗ്മെന്റഡ് റിയാലിറ്റി ആർട്ട് എന്നീ പരീക്ഷണാത്മക മാതൃകകൾ, സംഗീതവും നൃത്തവും ചിത്രകലയുമായി ബന്ധിപ്പിച്ചുള്ള പെർഫോമൻസ് ആർട്ട് തുടങ്ങിയവ അവതരിപ്പിക്കും. ഏഴ് വർണ ചതുര വേദികളിലായി 80ഓളം യുവ കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കും. ഫോൺ: 8289900188. പ്രദർശന കോർഡിനേറ്റർമാരായ ഷൈത്യ കെ.ശ്രീകാന്ത്, പി.ജെ.ജെഫിൻ, പ്രാർത്ഥന ശ്രീനിവാസൻ എന്നിവരും പങ്കെടുത്തു.