ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതി : നിമി പ്രസാദ് പ്രസിഡന്റ്, ബിന്ദു സജി സെക്രട്ടറി
Friday 06 January 2023 8:57 PM IST
തൃശൂർ: ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതി (അഫിലിയേറ്റഡ് കേരള വ്യാപാരി വ്യവസായി സമിതി) ഭാരവാഹികളായി നിമി പ്രസാദ് (പ്രസിഡന്റ്), ബിന്ദു സജി (സെക്രട്ടറി), ഷീന മോൾ (ട്രഷറർ) എന്നിവരെ ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി റെജീന സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിമി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സീനത്ത് ഇസ്മായിൽ, ജില്ലാ സെക്രട്ടറി ബിന്ദു സജി, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ.തലക്കോട്ടൂർ, ജോയ് പ്ലാശ്ശേരി, വർഗീസ് തെക്കേക്കര, എസ്.ശശിപ്രിയ, ഷീനമോൾ, ബീന കെ.ടി, നിവിൻ സുരേന്ദ്രൻ, ബിഫി മനോജ് എന്നിവർ സംസാരിച്ചു. വ്യാപാരി മിത്ര ഏറ്റുവാങ്ങൽ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ബാബു ആന്റണി നിർവഹിച്ചു. 20 വർഷത്തിന് മേൽ പ്രവൃത്തി പരിചയമുള്ള ബ്യൂട്ടിപാർലർ ഉടമകളെ ആദരിച്ചു.