പ്രവാസി ഭാരതീയ ദിനാഘോഷം
Saturday 07 January 2023 1:15 AM IST
തിരുവനന്തപുരം: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഭാരതീയ ദിനാഘോഷം 9ന് ഇന്ദിരാഭവനിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കും.പ്രവാസ ജീവിതം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജി മടങ്ങിയെത്തിയ1915 ജനുവരി 9ന്റെ സ്മരണ പുതുക്കിയാണ് പരിപാടി നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് ഭാരവാഹികളായ പദ്‌മാലയം മിനിലാൽ, ടി.ജെ. മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവാസി സമ്മേളനം കെ.പി.സി.സി പ്രസിഡന്റ കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്‌ണൻ, ജി.എസ്.ബാബു, ഡി.സി.സി പ്രസിഡന്റ് പാലോട് രവി,വി.എസ്.ശിവകുമാർ,ടി.ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.