ഫോർവേഡ് ബ്ലോക്ക് ജില്ലാ സമ്മേളനം

Saturday 07 January 2023 1:09 AM IST

തിരുവനന്തപുരം:ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ 19ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം നാളെ ബാലരാമപുരം അഗസ്ത്യർ ഒാഡിറ്റോറിയത്തിൽ ആരംഭിക്കും.ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി ടി.മനോജ് കുമാർ മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ സെക്രട്ടറി ആർ.എസ്.ഹരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.വിനോദ് രാജ് അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കുട്ടപ്പൻ ചെട്ടിയാർ,പ്രകാശ് മൈനാഗപ്പള്ളി,ജഗതി രാജൻ, അഗ്രഗാമി മഹിളാ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജാ ഹരി,സംസ്ഥാന കമ്മിറ്റി അംഗം അനൂപ് എന്നിവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ ആനയറ രമേശ് അറിയിച്ചു.