ക്രിസ്മസ് പുതുവത്സരാഘോഷം
തിരുവനന്തപുരം: മുൻസിപ്പൽ കോർപ്പറേഷനും കേരള സംസ്ഥാന സാക്ഷരതയും സംയുക്തമായി നടപ്പിലാക്കി വരുന്ന അക്ഷരശ്രീ സാക്ഷരത തുടർവിദ്യാഭ്യാസ പദ്ധതിയിലെ തുല്യതാ പഠിതാക്കൾ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷം സെന്ററുകൾ നടത്തി.ശ്രീകാര്യം സ്‌കൂളിൽ ശ്രീകാര്യം കൗൺസിലർ സ്റ്റാൻലി ഡിക്രൂസും, അട്ടക്കുളങ്ങര സ്‌കൂളിൽ ആക്കുളം കൗൺസിലർ സരേഷ് കുമാറും വെട്ടുകാട് സ്‌കൂളിൽ ശംഖുമുഖം കൗൺസിലർ സെറാഫിൻ ഫ്രെഡിയും കോട്ടൺ ഹിൽ സ്‌കൂളിൽ വഴുതക്കാട് കൗൺസിലർ അഡ്വ. രാഖി രവികുമാറും, കരമന സ്‌കൂളിൽ കൗൺസിലർ മഞ്ജുവും ഉദ്ഘാടനം നിർവഹിച്ചു.കോർഡിനേറ്റർമാരായ ജിതിൻ,ഇന്ദു, ദുർഗ, ശ്രീദേവി, മേഴ്‌സി തായ്‌ലറ്റ്,അംബിക കുമാരി അമ്മ,രമ്യ,യമുന,അഞ്ചുനാഥ് അക്ഷരശ്രീ പ്രോജക്ട് കോർഡിനേറ്റർ ബി സജീവ്, നോടൽ പ്രേരക് പ്രസന്ന ജയശ്രീ,ഷാമില,വിജയലക്ഷ്മി, അംബിക കുമാരി അമ്മ,അക്ഷരശ്രീ ജീവനക്കാർ, മറ്റു വാർഡ് കോർഡിനേറ്റർമാരും തുല്യതാപഠിതാക്കളും പങ്കെടുത്തു.