സ്കൂളിലെ ബഹുനില മന്ദിരത്തിന് 2 കോടി രൂപ
Saturday 07 January 2023 1:03 AM IST
നെടുമങ്ങാട്:നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ പി.ടി.എ വാർഷിക പൊതുയോഗം നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എ.മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹരികേശൻ നായർ,ബി.സതീശൻ,വസന്തകുമാരി,കൗൺസിലർ ആദിത്യാ വിജയകുമാർ,പ്രിൻസിപ്പൽ നിതാ നായർ,ഹെഡ്മാസ്റ്റർ ബിനു.എം.പി തുടങ്ങിയവർ പങ്കെടുത്തു.നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജ സ്കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് രണ്ടുകോടി രൂപ അനുവദിച്ചതായി അറിയിച്ചു.പുതിയ ടോയ്‌ലെറ്റ് കോംപ്ലക്സ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ചെയർപേഴ്സൺ യോഗത്തിൽ അറിയിച്ചു.പി.ടി.എ ഭാരവാഹികളായി അജയകുമാർ (പ്രസിഡന്റ്),പി.വി.രാജി(വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.