നിയമസഭാ പുസ്തകോത്സവം: വിളംബര റാലി നടത്തി
Saturday 07 January 2023 1:03 AM IST
തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണാർത്ഥം വിളംബര റാലി സംഘടിപ്പിച്ചു. നിയമസഭാ അങ്കണത്തിൽ മന്ത്രി വി.അബ്ദുറഹിമാൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ സന്നിഹിതനായിരുന്നു. ഇരുചക്ര വാഹനങ്ങളിൽ നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാരും റാലിയുടെ ഭാഗമായി. നിയമസഭയുടെ പ്രധാന കവാടത്തിൽ നിന്നാരംഭിച്ച റാലി മ്യൂസിയം, കവടിയാർ, വെള്ളയമ്പലം, വിമൻസ് കോളേജ്, ബേക്കറി ജംഗ്ഷൻ, സെക്രട്ടേറിയറ്റ് അനക്സ്, പ്രസ്ക്ലബ്ബ്, സ്റ്റാച്യു, യൂണിവേഴ്സിറ്റി കോളേജ്, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വഴി നിയമസഭയിൽ തിരിച്ചെത്തി. റാലിക്കു മുമ്പ് നിയമസഭാ അങ്കണത്തിൽ റോളർ സ്കേറ്റിംഗ് നൃത്തവും കരാട്ടെ പ്രകടനങ്ങളുമുണ്ടായിരുന്നു.