കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷൻ

Friday 06 January 2023 10:16 PM IST

മട്ടന്നൂർ :പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷനുകളുടെ ജില്ലാതല ഉദ്ഘാടനം മട്ടന്നൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, പാർലിമെൻറ് നിയോജക മണ്ഡലം ചുമതല വഹിക്കുന്ന കെ.എൽ പൗലോസ്, കെ.പി.സി.സി മെമ്പർ അബ്ദുൾ റഷീദ്, ഡി.സി സി ഭാരവാഹി വി.ആർ.ഭാസ്കരൻ, നേതാക്കളായ ടി.വി.രവീന്ദ്രൻ, സുരേഷ് മാവില, രാഘവൻ കാഞ്ഞിരോളി,പാപ്പച്ചൻ , കെ.വി.ജയചന്ദ്രൻ,ദാമോദരൻ , തോലമ്പ്ര പപ്പൻ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടന സംസ്ഥാന, ജില്ല ഭാരവാഹികൾ,പോഷക സംഘടന ബ്ലോക്ക് പ്രസിഡന്റുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സഹകരണ സംഘം പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.