എസ്.ഐ ശരത്തിന് കൊളവയലിന്റെ ആദരം
Friday 06 January 2023 10:19 PM IST
കാഞ്ഞങ്ങാട് : ഹോസ്ദുർഗ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോകുന്ന സബ്ബ് ഇൻസ്‌പെക്ടർ ആർ. ശരത്തിന് കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതിയും ഹോസ്ദുർഗ് ജനമൈത്രി പോലീസും അനുമോദനവും യാത്രയയപ്പും നൽകി. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് ഉദ്ഘാടനം ചെയ്തു. ഡി വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ ഉപഹാര സമർപ്പണം നടത്തി. ജാഗ്രതാ സമിതി ചെയർമാൻ എം.വി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഇൻസ്‌പെക്ടർ കെ.പി.ഷൈൻ, സബ്ബ് ഇൻസ്‌പെക്ടർ കെ.പി.സതീഷ്, വാർഡ് മെമ്പർമാരായ സി എച്ച്.ഹംസ, കെ.രവീന്ദ്രൻ, ഇബ്രാഹിം ആവിക്കൽ, സി കുഞ്ഞാമിന, ജനമൈത്രി ബീറ്റ് ഓഫീസർ കെ.രഞ്ജിത്ത് കുമാർ, ജാഗ്രതാ സമിതി കൺവീനർ ഷംസുദീൻ കൊളവയൽ, ജാഗ്രതാ സമിതി അംഗങ്ങളായ സുറൂർ മൊയ്തു ഹാജി, അബ്ദുൾ ഹമീദ് ഹാജി, സുഭാഷ് കാറ്റാടി, ബി.മുഹമ്മദ് കുഞ്ഞി, പി.കെ. കണ്ണൻ എന്നിവർ സംസാരിച്ചു.