ഇക്ബാൽ ഹയർസെക്കൻഡറി സ്‌കൂൾ വാർഷികം

Friday 06 January 2023 10:25 PM IST

കാഞ്ഞങ്ങാട്: അജാനൂർ ഇക്ബാൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ 55 ാം വാർഷികാഘോഷം ഇന്നുമുതൽ 9 വരെ തീയ്യതികളിൽ നടക്കും. ഇന്ന പൂർവ്വവിദ്യാർത്ഥി സംഗമവും വിരമിച്ച അദ്ധ്യാപകർ, മുൻ പി.ടി.എ പ്രസിഡന്റുമാർക്കുള്ള ആദരവും.എട്ടിന് വൈകീട്ട് മൂന്നിന് ജൂബിലി ആഘോഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പൂർവ്വവിദ്യാർത്ഥികൾക്കായുള്ള വെബ്‌സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്യും. ഒൻപതിന് രാവിലെ 10 ന് മെഡിക്കൽ ക്യാമ്പ് നടക്കും. വൈകീട്ട് 4ന് സമാപന സമ്മേളനം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ എം.ബി.എം.അഷറഫ് അദ്ധ്യക്ഷത വഹിക്കും. എം.രാജഗോപാലൻ എം.എൽ.എ മുഖ്യാതിഥിയാകും. തുടർന്ന് ഇശൽസന്ധ്യ അരങ്ങേറും.വാർത്താസമ്മേളനത്തിൽ എംബിഎം അഷറഫ്, ഇ.കെ.മൊയ്തീൻകുഞ്ഞി, എം.ഹമീദ് ഹാജി, സി.കുഞ്ഞബ്ദുള്ള ഹാജി, അഹമ്മദ് കിർമാണി, ആർ.അസീസ്, പുഷ്പറാണി ജോസ് എന്നിവർ സംബന്ധിച്ചു.