കർമ്മ പദ്ധതിക്ക് രൂപം നൽകി

Friday 06 January 2023 10:27 PM IST

കണ്ണൂർ:ഹിന്ദുരാഷ്ട്രമെന്ന ഫാസിസ്റ്റ് സംവിധാനത്തിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള വർഗ്ഗീയ ഭരണകൂടത്തിന്റെ നീക്കത്തിനെതിരായ് മതേതര വിശ്വാസികളെ അണിനിരത്തിയുള്ള പോരാട്ടത്തിന് കോൺഗ്രസ്സിനെ സജ്ജമാക്കാൻ കണ്ണൂർ അസംബ്ലി നിയോജക മണ്ഡലം നേതൃത്വ കൺവൻഷൻ വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകി. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ വയനാട് ഡി.സി.സി മുൻ പ്രസിഡന്റ് കെ.എൽ പൗലോസ് ഉദ്ഘാടനം ചെയ്തു.

ഡി.സി.സി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം കോർഡിനേറ്റർ കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.വി.വി.പുരുഷോത്തമൻ, കെ.സി.മുഹമ്മദ് ഫൈസൽ,രാജീവൻ എളയാവൂർ ,മുണ്ടേരി ഗംഗാധരൻ ,കട്ടേരി നാരായണൻ ,പി.മാധവൻ ,റിജിൽ മാക്കുറ്റി ,സുധീഷ് മുണ്ടേരി ,കെ.വി.പ്രിനിൽ ,ശ്രീജ മഠത്തിൽ എന്നിവർ സംസാരിച്ചു.