ചെട്ടികുളങ്ങരയിൽ ചാന്താട്ടവും തുലാഭാരവും നടത്തി നടൻ ദിലീപ്
Saturday 07 January 2023 12:37 AM IST
മാവേലിക്കര: നടൻ ദിലീപ് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ചാന്താട്ടം വഴിപാട് നടത്തി. ഇന്നലെ രാവിലെയാണ് ദിലീപ് എത്തിയത്. ക്ഷേത്ര ദർശനം നടത്തിയ ശേഷം ഉണ്ടശർക്കര കൊണ്ട് തുലാഭാരവും നടത്തി. ചാന്താട്ടം തുടങ്ങുന്നത് വരെ ശ്രീദേവി വിലാസം കൺവൻഷൻ സെന്റർ ഓഫീസിൽ വിശ്രമിച്ച ദിലീപിന് ക്ഷേത്രഭരണസമിതി ഉപഹാരം സമ്മാനിച്ചു.