കൃഷിശ്രീ സെന്ററിൽ ഒഴിവ്
Saturday 07 January 2023 12:45 AM IST
ചേർത്തല:കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിൽ ചേർത്തല തെക്ക് കൃഷി ഭവൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൃഷിശ്രീ സെന്ററിലേക്ക് കൃഷിപ്പണി ചെയ്യാൻ താത്പര്യമുള്ള സേവന ദാതാക്കളെ നിയമിക്കും.കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന എസ്.എസ്.എൽ.സി, ഐ.ടി.ഐ,ഐ.ടി.സി,വി.എച്ച്.എസ്.ഇ യോഗ്യതയുള്ള 18നും 50നും ഇടയിൽ പ്രായമുള്ള കാർഷിക പരിജ്ഞാനമുള്ളവരെയാണ് പരിഗണിക്കുക.താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുമായി 10ന് രാവിലെ 11ന് ചേർത്തല തെക്ക് കൃഷിഭവനിൽ അഭിമുഖത്തിൽ ഹാജരാകണം.ഡ്രൈവിംഗ് ലൈസൻസ് അഭികാമ്യം.