ബോധവത്കരണ ക്ലാസ്
Saturday 07 January 2023 12:46 AM IST
ആലപ്പുഴ : ജില്ലാ ജനമൈത്രി പൊലീസ് മുതിർന്ന പൗരന്മാർക്കായി നടത്തിയ ബോധവത്കരണ ക്ലാസ് നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി ബിനുകുമാർഉദ്ഘാടനം ചെയ്തു. മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും സംരക്ഷണവും ക്ഷേമവും നിയമവും സംബന്ധിച്ച് സീനിയർ സിറ്റിസൺ ബോർഡ് മെമ്പർ ജി.രാജേന്ദ്രൻ ക്ലാസ് നയിച്ചു. വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ഡോ.രോഹിത് ജയരാജും, യോഗയും വയോധികരും എന്ന വിഷയത്തിൽ ഡോ.നിമ്മി അലക്‌സാണ്ടറും ക്ലാസ്സ് നയിച്ചു. ശാന്തകുമാർ സ്വാഗതവും, പ്രവീൺ നന്ദിയും പറഞ്ഞു.