പുഷ്പവാടിയുടെ നൂറാം വാർഷികം

Saturday 07 January 2023 12:48 AM IST

ആലപ്പുഴ : കുമാരനാശാന്റെ പുഷ്പവാടിയുടെ നൂറാം വാർഷികം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ആഘോഷിക്കും. തിങ്കളാഴ്ച്ച രാവിലെ 10ന് പല്ലന കുമാരനാശാൻ സ്മാരകത്തിൽ സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി.രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ വടക്കേടത്ത് അദ്ധ്യക്ഷത വഹിക്കും. സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി നെടുമുടി ഹരികുമാർ, ട്രഷറർ പി.യു.അമീർ, പല്ലന കുമാരനാശാൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഇടശ്ശേരി രവി എന്നിവർ സംസാരിക്കും. ആശാന്റെ വിവിധ കൃതികളെക്കുറിച്ച് പി.ഐ.ശങ്കരനാരായണൻ, ഡോ.അമ്പലപ്പുഴ ഗോപകുമാർ, സിപ്പി പള്ളിപ്പുറം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.