ജില്ലാ ക്ഷീരസംഗമം ഇന്ന് ആര്യാട്
Saturday 07 January 2023 12:50 AM IST
ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ആര്യാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരസംഗമം ഇന്ന് രാവിലെ 11ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയാകും. ക്ഷീര വികസന ഡയറക്ടർ ഡോ. എ.കൗശിഗൻ ആമുഖ പ്രഭാഷണം നടത്തും. വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ.വീണ റിപ്പോർട്ട് അവതരിപ്പിക്കും. എം.എൽ.എ.മാരായ രമേശ് ചെന്നിത്തല, ദലീമ ജോജോ, യു. പ്രതിഭ, എം.എസ്. അരുൺ കുമാർ തുടങ്ങിയവർ പങ്കെടുക്കും.