മൂന്ന് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന് 70 വർഷം കഠിനതടവും പിഴയും
Saturday 07 January 2023 2:51 AM IST
നെടുമങ്ങാട്: മൂന്ന് സഹോദരിമാരെ ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 70 വർഷം കഠിന തടവും 1,70000 രൂപ പിഴയും. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അപ്പുക്കുട്ടൻ (കുട്ടൻ) ആണ് അറസ്റ്റിലായത്. ബന്ധുവും അയൽവാസിയുമായ പ്രതി ഒരേ വീട്ടിലെ സഹോദരന്മാരായ രണ്ടുപേരുടെ മൂന്ന് പെൺമക്കളെ ഒരു വർഷത്തിലധികമായി തുടർച്ചയായി പീഡനം നടത്തിയ കേസിലെ പ്രതിക്ക് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി.സുനിൽ വിധി പ്രഖ്യാപിച്ചത്.
എല്ലാദിവസവും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ വച്ച് കുട്ടികളോട് കളിക്കാൻ എന്ന വ്യാജേന വരുന്ന പ്രതി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. 5,7,8 വയസ്സുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി ഹാജരായി.