'​എ​ന്താ​ണ് ​അച്ഛന്റെ​ ​ജോ​ലി" ​മ​ക്കളുമായി​​ കോ​ട​തി​യി​ലെ​ത്തി​ ചീ​ഫ്​ജ​സ്റ്റി​സ്

Friday 06 January 2023 11:52 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​പി​താ​വി​ന്റെ​ ​ജോ​ലി​ ​എ​ങ്ങ​നെ​യാ​ണെ​ന്ന് ​അ​റി​യാ​നും​ ​കാ​ണാ​നും​ ​ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ​ ​പെ​ൺ​മ​ക്ക​ളു​മാ​യാ​ണ് ​ചീ​ഫ് ​ജ​സ്റ്റി​സ് ​ഡി.​വൈ.​ ​ച​ന്ദ്ര​ചൂ​ഡ് ​ഇ​ന്ന​ലെ​ ​സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്.​ ​ രാ​വി​ലെ​ ​പ​ത്തി​നാ​ണ് ​ത​ന്റെ​ ​വ​ള​ർ​ത്ത് ​മ​ക്ക​ളും​ ​ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യ​ ​മ​ഹി​ ​(16​),​ ​പ്രി​യ​ങ്ക​ ​(20​)​ ​എ​ന്നി​വ​രു​മാ​യി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​പ​ബ്ലി​ക് ​ഗാ​ല​റി​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ​ജ​ഡ്ജി​മാ​രും​ ​അ​ഭി​ഭാ​ഷ​ക​രു​മാ​യി​ ​സൗ​ഹൃ​ദം​ ​പ​ങ്കു​വ​ച്ചു.​ ​ പി​ന്നീ​ട് ​ചീ​ഫ് ​ജ​സ്റ്റി​സി​ന്റെ​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​മു​റി​ ​കാ​ണി​ച്ച​ ​ശേ​ഷം​ ​കോ​ട​തി​ ​ന​ട​പ​ടി​ക​ളെ​ ​കു​റി​ച്ചും​ ​വി​ശ​ദീ​ക​രി​ച്ചു.​ ​തു​ട​ർ​ന്ന് ​ചേ​മ്പ​റി​ൽ​ ​കൊ​ണ്ടു​പോ​യി​ ​ത​ന്റെ​ ​ഓ​ഫീ​സ് ​എ​ങ്ങ​നെ​യാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ​ഡി.​വൈ.​ ​ച​ന്ദ്ര​ചൂ​ഡ് ​വി​ശ​ദീ​ക​രി​ച്ചു. കോ​ട​തി​യി​ൽ​ ​ജ​ഡ്ജി​മാ​രു​ടെ​യും​ ​അ​ഭി​ഭാ​ഷ​ക​രു​ടെ​യും​ ​ഇ​രി​പ്പി​ട​ങ്ങ​ളും​ ​മ​ക്ക​ളെ​ ​കാ​ണി​ച്ചു.​ ​