ലാപ്ടോപ് വിതരണം

Saturday 07 January 2023 12:52 AM IST

ചാരുംമൂട്‌: താമരക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഡിഗ്രി ,പി.ജി, തത്തുല്യ കോഴ്സുകൾ പഠിക്കുന്ന എസ്.സി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. പ്രസിഡൻറ് ജി.വേണു വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് ഷൈജ അശോകൻ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ജ്യോതിഷ്, അംഗങ്ങളായ ആത്തുക്കാബീവി,ടി.മൻമഥൻ, ദീപക്, എസ്.ശ്രീജ, തൻസീർ കണ്ണനാകുഴി, ശോഭ സജി, രജിത അളകനന്ദ, സെക്രട്ടറി അനിൽകുമാർ,അസി.സെക്രട്ടറി ജയകുമാർ, സി.ഡി.എസ്

ചെയർപേഴ്സൺ ഡി.സതി എന്നിവർ സംസാരിച്ചു.