തീർത്ഥാടകർക്ക് അന്നദാനം.

Sunday 08 January 2023 12:08 AM IST

കോട്ടയം . ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനന പാതയായ കോയിക്കക്കാവിൽ ശുചീകരണ ബോധവത്ക്കരണവും - അന്നദാനവും നടത്തി. ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ കോയിക്കക്കാവിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ എസ് പി എൻ ബാബുക്കുട്ടൻ, എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ എന്നിവർ പങ്കെടുത്തു. പേട്ടതുള്ളലും ചന്ദനക്കുടവുമായി ബന്ധപ്പെട്ട് നിലവിൽ ഡ്യൂട്ടിയിലുള്ള 500 പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ 200 ഉദ്യോഗസ്ഥരെ കൂടി ഇതിനായി നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.