വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
Sunday 08 January 2023 12:09 AM IST
കോട്ടയം . ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എരുമേലി, പാറത്തോട്, കടപ്ലാമറ്റം, വെളിയന്നൂർ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എരുമേലിയിൽ ഒഴക്കനാട്, പാറത്തോടിൽ ഇടക്കുന്നം, കടപ്ലാമറ്റത്ത് വയലാ ടൗൺ, വെളിയന്നൂരിൽ പൂവക്കുളം എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും ആക്ഷേപങ്ങളുന്നയിക്കുന്നതിനും 21 ന് വൈകിട്ട് അഞ്ച് വരെ അവസരമുണ്ട്. 2023 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്കു വോട്ടർപട്ടികയിൽ പേരുചേർക്കാം. അന്തിമ വോട്ടർ പട്ടിക 30 ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേർന്നു.