കുടിവെള്ള പദ്ധതി നിർമ്മാണം.

Sunday 08 January 2023 12:10 AM IST

കോട്ടയം . മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡായ മേമ്മുറിയിൽ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ നിർവഹിച്ചു. വേനൽക്കാലത്ത് കുടിവെള്ള ദൗർലഭ്യം നേരിടുന്ന പ്രദേശത്ത് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മേമ്മുറി സ്വദേശി ബിജു കൃപാലയ സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് കുളം നിർമ്മിച്ച് 10000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് സ്ഥാപിച്ച് വീടുകളിലേക്ക് പൈപ്പ് കണക്ഷൻ നൽകും. സൊസൈറ്റി രൂപീകരിച്ചാണ് കുടിവെള്ള പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ. വാർഡിലെ 160 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കും.