വാർഷിക സമ്മേളനം.

Sunday 08 January 2023 12:01 AM IST

കോട്ടയം . മഹാത്മാ​ഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷ​ന്റെ 38-ാം വാർഷിക സമ്മേളനം 9, 10 തീയതികളിൽ സർവകലാശാല കാമ്പസിൽ നടക്കും. 10 ന് രാവിലെ 10 30 ന് പൊതുസമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. എ വി റസ്സൽ, റെജി സഖറിയ, ഷജീല ബീവി, എം എ അജിത്കുമാർ, ഹരിലാൽ, ജോജി അലക്സ് തുടങ്ങിയവർ പങ്കെടുത്തു. 9 ന് ഉച്ചയ്ക്ക് 1 30ന് പ്രതിനിധി സമ്മേളനം കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർ​ഗനൈസേഷൻസ് പ്രസിഡ​ന്റ് പി കെ ബിജു ഉദ്ഘാടനം ചെയ്യും. ടി ആർ രഘുനാഥൻ, പി ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വാർഷിക റിപ്പോർട്ട് അവതരണവും കലാസായാഹ്നവും നടക്കും.