മാതൃകാ സ്‌കൂൾ ഉദ്ഘാടനം.

Sunday 08 January 2023 12:47 AM IST

വൈക്കം . ബ്രഹ്മമംഗലം ഗവൺമെന്റ് യു പി സ്‌കൂളിലെ നവീകരിച്ച പ്രീ പ്രൈമറി സ്‌കൂളും ചിൽഡ്രൻസ് പാർക്കും സി കെ ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യാ സുകുമാരൻ അദ്ധ്യക്ഷയായി. സമഗ്ര ശിക്ഷാ കേരളയും ചെമ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി 12 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. മാതൃകാ പ്രീ പ്രൈമറി സ്‌കൂളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ ചുവരുകളും മറ്റും ചിത്രങ്ങൾ വരച്ച് ആകർഷകമാക്കുന്നതിനോടൊപ്പം ചിൽഡ്രൻസ് പാർക്ക്, പഠന, വായന, രചന, ശാസ്ത്ര, ഗണിത മൂലകൾ അടങ്ങിയ ആ്ര്രകിവിറ്റി ഏരിയ എന്നിവ ഒരുക്കിയിട്ടുണ്ട്. സ്‌കൂളിനോട് ചേർന്ന് ഓപ്പൺ സ്റ്റേജും ഒരുക്കിയിട്ടുണ്ട്.