സൽമാൻ ഖാന് ഒപ്പമുണ്ടായിരുന്നത് പീഡനകാലമെന്ന് സോമി
സൽമാൻ ഖാനെതിരെ മുൻ കാമുകിയും നടിയുമായിരുന്ന സോമി അലിയുടെ തുറന്നുപറച്ചിൽ ശ്രദ്ധ നേടുന്നു. സൽമാന് ഒപ്പമുണ്ടായിരുന്ന എട്ടുവർഷം തന്റെ ജീവിതത്തിലെ ലൈംഗിക- ശാരീരിക- മാനസിക പീഡനകാലമായിരുന്നുവെന്ന് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ സോമി വ്യക്തമാക്കി.
സൽമാൻ ഖാൻ കാരണം തനിക്ക് നേരിടേണ്ടിവന്ന ഗാർഹിക പീഡനത്തെക്കുറിച്ച് നേരത്തെയും സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് ഒഴിവാക്കി. പോസ്റ്റ് പിൻവലിച്ചതിന്റെ കാരണം വ്യക്തമാക്കിയാണ് സോമി അലി രംഗത്ത് എത്തിയിട്ടുള്ളത് . ഇപ്പോൾ സാമൂഹിക പ്രവർത്തകയാണ് സോമി അലി. വളരെ ദേഷ്യത്തിലും മോശമായ ഭാഷയിലുമാണ് പോസ്റ്റുകൾ ഇട്ടത്. പക്ഷേ ഒരു എൻജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ അത്തരം പോസ്റ്റുകൾ തനിക്ക് യോജിച്ചതല്ല. അതിനാൽ പിൻവലിച്ചു. ജീവിതത്തിലെ തന്നെ ഏറ്റവും മോശം വർഷങ്ങളായിരുന്നു അത്. സൽമാൻ എന്നെ വൃത്തികെട്ടവൾ, മണ്ടി എന്നൊക്കെ വിളിച്ചു നിരന്തരം അധിക്ഷേപിക്കുമായിരുന്നു. വർഷങ്ങളോളം സൽമാൻ പൊതുസ്ഥലത്ത് താൻ കാമുകിയാണെന്ന് പറഞ്ഞില്ല. ഒടുവിൽ അംഗീകരിച്ചു. അതിനുശേഷമാണ് ശകാരവും അപമാനവും . ഇൗ ബന്ധത്തിന്റെ പേരിൽ തന്നെ ഉപയോഗിക്കുകയാണെന്ന് മനസിലാക്കാൻ സാധിച്ചില്ല. സോമിയുടെ വാക്കുകൾ.