അവയവദാന തട്ടിപ്പിന്റെ ഇവൻ അഗ്‌നി

Sunday 08 January 2023 6:00 AM IST

അ​വ​യ​വ​ദാ​ന​ ​ത​ട്ടി​പ്പി​ന് ​ഇ​ര​യാ​കേ​ണ്ടി​വ​രു​ന്ന​ ​ഒ​രു​ ​കു​ടും​ബ​ത്തി​ന്റെ​യും​ ​അ​വ​ർ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ദു​ര​ന്ത​ത്തി​ന്റെ​യും​ ​ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ഹ്ര​സ്വ​ചി​ത്രം​ ​ഇ​വ​ൻ​ ​അ​ഗ്നി​ ​പൂ​ർ​ത്തി​യാ​യി.​ ​പ്രേ​മ​ദാ​സ് ​ഇ​രു​വ​ള്ളൂ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ഗ്നി​ ​പ്ര​കാ​ശ് ​എ​ന്ന​ ​നാ​യ​ക​ ​ക​ഥാ​പാ​ത്ര​ത്തെ​ ​സൂ​ര​ജ് ​സൂ​ര്യ​മ​ഠം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.സു​നി​ത​ ​എ​ന്ന​ ​നാ​യി​ക​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ച​ല​ച്ചി​ത്ര​ ​സീ​രി​യ​ൽ​ ​ന​ട​ി ​റാ​ണി​ ​അ​ച്ചു​വും ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ആ​നി​ ​വ​ർ​ഗീ​സ്,​ ​റ​സി​യ​ ​ബി,​ ​ഹു​സൈ​ൻ​ ​കേ​ച്ചേ​രി,​ ​രാ​ജീ​വ് ​പി​ഷാ​ര​ടി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ചി​ത്ര​രേ​ഖ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ലാ​ണ് ​നി​ർ​മ്മാ​ണം.​ ​തി​ര​ക്ക​ഥ​ ​വി​പി​നേ​ഷ് ​കോ​ഴി​ക്കോ​ട്,​ ​സം​ഭാ​ഷ​ണം​ ​ബി​ജു​ ​പു​ന്ന​ക്കാ​വ്,​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​എ​സ്.​എ​ൽ.​ ​സ​മ്പ​ന്ന​ൻ,​ ​പി.​ആ​ർ.​ ​ഒ​ ​അ​ജ​യ് ​തു​ണ്ട​ത്തി​ൽ.