അന്തർ സർവകലാശാല യുവജനോത്സവത്തിൽ കേരള സർവകലാശാല ഓവറോൾ ചാമ്പ്യൻന്മാർ
Sunday 08 January 2023 3:10 AM IST
തിരുവനന്തപുരം: തിരുപ്പതിയിൽ നടന്ന മുപ്പത്താറാമത് സൗത്ത് സോൺ അന്തർ സർവകലാശാല യുവജനോത്സവത്തിൽ കേരള സർവകലാശാല തുടർച്ചയായി അഞ്ചാമതും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ലൈറ്റ് വോക്കൽ സോളോ,ഫോക്ക് ഓർക്കസ്ട്ര,ക്വിസ്,ഡിബേറ്റ്,നാടകം,സ്കിറ്റ്,മൈം,മിമിക്രി,പോസ്റ്റർ മേകിംഗ് എന്നിവയിൽ ഒന്നാമതെത്തി.ഗ്രൂപ്പ് സോങ്ങ് ഇന്ത്യൻ,എലക്യൂഷൻ എന്നിവയക്ക് രണ്ടാം സ്ഥാനവും കാർട്ടൂണിംഗ്, ക്ലാസിക്കൽ പെർക്കഷൻ സോളോ , ക്ലാസിക്കൽ ഇൻസ്ട്രുമെന്റ് സോളോ, വെസറ്റേൺ വോക്കൽ സോളോ, എന്നിവയിൽ മൂന്നാം സ്ഥാനവും നേടി. നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരള സർവകലശാല യോഗ്യത നേടി. ഫെബ്രുവരി 24 മുതൽ ബംഗലുരുവിലെ ജെയിൻ യൂണിവേഴ്സിറ്റിയാണ് വേദിയാവുന്നത്.ലിറ്റററി ചാമ്പ്യൻഷിപ്പ് തീയറ്റർ ചാമ്പ്യൻഷിപ്പ് മ്യൂസിക്ക് റണ്ണേഴ്സ് അപ്പ് എന്നിവ കേരള സർവകലാശാല കരസ്ഥമാക്കി.