ബ്ളൂമൗണ്ട് സ്കൂളിൽ ഇന്നൊവേഷൻ കൗൺസിൽ പ്രവർത്തനമാരംഭിച്ചു

Monday 09 January 2023 3:21 PM IST

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതുതായി രൂപീകരിച്ച ഇന്നൊവേഷൻ കൗൺസിലിന്റെ പ്രവർത്തനം ബ്ലൂ മൗണ്ട് പബ്ലിക് സ്‌കൂളിൽ ആരംഭിച്ചു.തോന്നയ്ക്കൽ സഫാ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.വി.ശശി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ബ്ലൂ മൗണ്ട് പബ്ലിക്ക് സ്‌കൂൾ ചെയർമാൻ അഡ്വ.ഡോ.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ഇന്നൊവേഷൻ ഡയറക്ടർ ഡോ.കെ.ഇളങ്കോവൻ,എ.ഐ.സി.ടി.ഇ അഡ്വൈസർ രമേഷ് ഉണ്ണിക്കൃഷ്ണൻ,ക്ലാപ് സ്മാർട്ട് ലേൺ ഡയറക്ടർ ശ്രീകിരൺ എന്നിവർ ക്ലാസുകൾ നയിച്ചു.സീനിയർ പ്രിൻസിപ്പൽ എസ്.ജയലക്ഷ്മി സ്വാഗതവും പ്രിൻസിപ്പൽ മിനി.ടി.പി നന്ദിയും പറഞ്ഞു.

Advertisement
Advertisement