ഹിമാലയ ഋഷി സംഗമത്തിന് തുടക്കമായി ഇന്ന് അഞ്ച് പ്രഭാഷണങ്ങൾ

Sunday 08 January 2023 3:38 AM IST

തിരുവനന്തപുരം: ആറു ദിവസത്തെ 'ഹിമാലയ ഋഷി സംഗമ'ത്തിന് അനന്തപുരിയിൽ തുടക്കമായി. ഹിമാലയസാനുക്കളിൽ നിന്നുള്ള നാൽപതോളം ആശ്രമങ്ങളിലെ സന്യാസിമാരും ആചാര്യന്മാരും പങ്കെടുക്കുന്ന സംഗമത്തിന്റെ ആദ്യദിനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.രണ്ടാം ദിനമായ ഇന്നലെ ഉപനിഷത്ത് വേദ പാരായണത്തോടെയാണ് സംഗമം ആരംഭിച്ചത്.നിഖിലാന്ദ സരസ്വതി തൈത്തരീയ ഉപനിഷത്തിനെ കുറിച്ച് പ്രഭാഷണം നടത്തി.മനോ നിഗ്രഹം,ഇന്ദ്രിയ നിഗ്രഹം തുടങ്ങിയവയുടെ ആവശ്യകതയെപറ്റി അദ്ദേഹം പറഞ്ഞു.തുടർന്ന് ഹരിബ്രഹ്മേന്ദ്രാനന്ദ സരസ്വതി,സ്വാമിമാരായ മേധാനന്ദ ,സർവ്വാനന്ദ ,പ്രജ്ഞാനന്ദ തുടങ്ങിയവർ പ്രഭാഷണം നടത്തി.ഇന്ന് സ്വാമി അദ്വൈതാനന്ദ സരസ്വതി,സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി,സ്വാനന്ദ സരസ്വതി,പന്മന ആശ്രമത്തിലെ സർവ്വാത്മാനന്ദ തീർത്ഥപാദ,ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ എന്നിവരുടെ പ്രഭാഷണങ്ങളും നടക്കും.വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന ഋഷി സംഗമത്തിലേക്ക് പ്രവേശനം സൗജന്യം.