രഥയാത്ര ഇന്ന് പുറപ്പെടും

Sunday 08 January 2023 4:46 AM IST

തിരുവനന്തപുരം:കോഴിക്കോട് നഗരത്തിലുള്ള കാശ്യാപശ്രമത്തിൽ നിർമ്മിക്കുന്ന ലോകത്തിലെ ആദ്യ വേദക്ഷേത്രത്തിന്റെ സന്ദേശവുമായുള്ള രഥയാത്ര ഇന്ന് രാവിലെ 10ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്ന് പുറപ്പെടും.കവടിയാർ രാജകുടുംബാംഗം ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്യും.വേദക്ഷേത്ര നിർമ്മാണസമിതി ചെയർമാൻ കെ.ശശിധരൻ വൈദിക്കാണ് രഥയാത്രയ്‌ക്ക് നേതൃത്വം നൽകുന്നത്. കേരളത്തിലുടനീളം യാത്ര ചെയ്ത് 29ന് രഥയാത്ര കാശ്യപാശ്രമത്തിൽ സമാപിക്കുമെന്ന് കാശ്യപ് വേദ റിസർച്ച് ഫൗണ്ടേഷൻ തിരുവനന്തപുരം ഭാരവാഹികളായ രജനീഷ് കുമാർ എസ്.എസ്,​ അഡ്വ.രശ്‌മി അനിൽ,​ ആർ.ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.